തുനിവിൽ അജിത്തിനൊപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്കുവെച്ച് നടി മഞ്ജു വാര്യർ. അജിത്ത് സാറില്‍ നിന്നും പഠിക്കേണ്ട നിരവധി വിഷയങ്ങളുണ്ടെന്നും അതെല്ലാം നമ്മളുടെ ലൈഫിലും പ്രായോഗികമാക്കണമെന്നും മഞ്ജു പറയുന്നു.
‘ലുക്കില്‍ അദ്ദേഹം എന്തെങ്കിലും എഫെര്‍ട്ട് എടുക്കുന്നത് കണ്ടിട്ടില്ല. ഉറങ്ങിയെണീറ്റ് വരുന്നത് പോലെ നാച്വറലായാണ് സെറ്റില്‍ വരിക. മേക്കപ്പ് ഉപയോഗിക്കില്ല. മുടി കൈ കൊണ്ട് ശരിയാക്കും. ചീര്‍പ്പ് ഉപയോഗിക്കുന്നത് പോലും കണ്ടിട്ടില്ല. അദ്ദേഹം വളരെ ഫ്രീയാണ്. എല്ലാവരോടും പെരുമാറുന്ന രീതിയും’.
‘നമ്മള്‍ കാണുന്നവരോട് എങ്ങനെ ബഹുമാനത്തോടെ പെരുമാറണം, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നു, എല്ലാം തുറന്ന് സംസാരിക്കുന്നു. ഉള്ളില്‍ ഒന്ന് വച്ച് പുറത്തൊന്ന് സംസാരിക്കുന്ന രീതി ഇല്ല. അതെല്ലാം നമ്മളുടെ ലൈഫിലും പ്രായോഗികം ആക്കണം എന്നുണ്ട്’.
Read Also:- കാട്ടാനയിറങ്ങി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി
‘നമ്മളാല്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് വരരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം എന്നാണ് അദ്ദേഹം പറയാറ്. ആദ്യമായി അജിത്ത് സാറെ നേരിട്ട് കണ്ടപ്പോള്‍ വളരെ സര്‍പ്രൈസ് ആയി. കാരണം ഞാന്‍ അവരെ പോയി കാണണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അദ്ദേഹം എന്നെ കാണാന്‍ വന്നത്’ മഞ്ജു വാര്യര്‍ പറയുന്നു.
Post Your Comments