
മലപ്പുറം: മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്.
രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Also : ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്
അതേസമയം, മൊബൈല്‍ഫോണ്‍ വഴിയുള്ള വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കരിപ്ര ഉദയ ഭവനത്തില്‍ വൈശാഖന് (20) ആണ് പിടിയിലായത്. അഞ്ചല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
2020 മുതല്‍ കുട്ടിയുമായി പരിചയത്തിലുള്ള യുവാവ് അടുപ്പം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. അഞ്ചല്‍ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്ഐ പ്രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പുകള്‍ക്ക് ശേഷം വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments