Latest NewsNewsBusiness

സൂചികകൾ സമ്മർദ്ദത്തിൽ, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

നിഫ്റ്റി 50 പോയിന്റ് ഇടിഞ്ഞ് 17,992- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. യുഎസ് ഫെഡറൽ മിനുട്സ് പുറത്തുവന്നതോടെയാണ് ആഭ്യന്തര വിപണി സമ്മർദ്ദത്തിലായത്. സെൻസെക്സ് 6,00 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,049- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 പോയിന്റ് ഇടിഞ്ഞ് 17,992- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾക്യാപ് സൂചികകൾ 0.4 ശതമാനം വരെ ഉയർന്നിട്ടുണ്ട്.

വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തുമ്പോൾ, നിഫ്റ്റി ഫാർമ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു. എന്നാൽ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ഐടി സൂചിക എന്നിവയ്ക്ക് നഷ്ടം നേരിട്ടു. ഇവ ഒരു ശതമാനത്തോളമാണ് ഇടിഞ്ഞത്. ഇന്ന്, യുഎസ് ഡോളറിനെതിരെ ആഭ്യന്തര കറൻസി 31 പൈസ ഉയർന്ന് 82.51 എന്ന നിലയിൽ എത്തിയിട്ടുണ്ട്.

Also Read: ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു, പ്രഖ്യാപിച്ചതിലും കൂടുതൽ ജീവനക്കാർ പുറത്താകാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button