
കൊല്ലം: ദേവാലയത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കടപ്പാക്കട പീപ്പിൾസ് നഗർ-70-ൽ മക്കാനി ഷിബു എന്ന ഷിബു (39) ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പുതുവത്സര ദിനത്തിൽ പുലർച്ചെ കടപ്പാക്കട സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ രണ്ട് വഞ്ചികളാണ് കുത്തിത്തുറന്നത്. 5000 രൂപയോളം മോഷണം പോയതായി പള്ളി ഭാരവാഹികൾ വ്യക്തമാക്കി.
Read Also : പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയില്‍ യുവതി കാറിനടിയില്‍ പെട്ട് മരിക്കാനിടയായ സംഭവത്തില്‍ വഴിത്തിരിവ്
ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.
ഈസ്റ്റ് ഇൻസ്പെക്ടർ ജി. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജു, ജി.എസ്.ഐമാരായ സാൽട്രസ്, ജോസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments