
തൃശൂർ: 12കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മാടായിക്കോണം അച്ചുനായർ മൂലയിൽ തൈവളപ്പിൽ രാജനെ (61) ആണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി കെ.പി. പ്രദീപ് ആണ് ശിക്ഷ വിധിച്ചത്.
Read Also : ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 ഇന്ന്: സഞ്ജു പുറത്ത്? ഇന്ത്യയുടെ സാധ്യത ഇലവൻ!
പോക്സോ നിയമപ്രകാരം മൂന്ന് വർഷം തടവും 25,000 രൂപ പിഴയും കൂടാതെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ഒരു വർഷം കഠിനതടവും 10,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകാനും പിഴ അടക്കാത്ത പക്ഷം വീണ്ടും നാലുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കാനും ശിക്ഷാവിധിയിൽ പറയുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. സിനി മോൾ ഹാജരായി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന സുരേഷ് കുമാറാണ് അന്വേഷണം നടത്തിയത്.
Post Your Comments