ErnakulamLatest NewsKeralaNattuvarthaNews

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ എട്ടുപേർ കൂടി അറസ്റ്റിൽ

തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റിയ പ്രതികൾ ത​മ്മ​നം എ.​കെ.​ജി ന​ഗ​റി​ൽ കൊ​ടി​യ​ന്ത്ര വീ​ട്ടി​ൽ ബി​നു​വി​നെ​യും ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ രാ​ജേ​ഷി​നെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്

കൊ​ച്ചി: ത​മ്മ​നം എ.​കെ.​ജി ന​ഗ​റി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ എ​ട്ടു​പേ​രെ കൂ​ടി പൊലീസ് പിടിയിൽ. ത​മ്മ​നം എ.​കെ.​ജി ന​ഗ​ർ അ​രി​ക്കി​നേ​ഴ​ത്ത് വീ​ട്ടി​ൽ എ.​ആ​ർ. രാ​ജേ​ഷ്(51), ത​മ്മ​നം ഒ​ടി​യ​ന്ത​റ കെ.​ബി. വി​നീ​ഷ്(26), ചേ​ർ​ത്ത​ല അ​രൂ​ർ അ​രി​ക്ക​നേ​ഴ​ത്ത് എ.​പി. ആ​ന​ന്ദ്(26), ത​മ്മ​നം പ​ള്ള​ത്ത് വീ​ട്ടി​ൽ ജി​ബി​ൻ ആ​ൽ​ബി(27), ത​മ്മ​നം പ​ള്ള​ത്ത് മെ​ൽ​ബി​ൻ ആ​ൽ​ബി(27), ത​മ്മ​നം പ​ള്ള​ത്ത് റോ​ബി​ൻ ആ​ൽ​ബി(27), ത​മ്മ​നം വാ​രി​യം​വീ​ട്ടി​ൽ നി​ർ​മ​ൽ ശ​ശി(27), ത​മ്മ​നം പു​തി​യ റോ​ഡ് വ​ലി​യ​വീ​ട്ടി​ൽ ലി​ബി​ൻ ദാ​സ്(30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റിയ പ്രതികൾ ത​മ്മ​നം എ.​കെ.​ജി ന​ഗ​റി​ൽ കൊ​ടി​യ​ന്ത്ര വീ​ട്ടി​ൽ ബി​നു​വി​നെ​യും ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ രാ​ജേ​ഷി​നെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ ജ​ന​ലി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യും, സ്കൂ​ട്ട​റി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Read Also : സ്ലാബിടാത്ത ഓടയില്‍ വീണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക് : സംഭവം കലോത്സവത്തിനെത്തിയപ്പോൾ

ക​ഴി​ഞ്ഞ ദി​വ​സം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മ്മ​നം എ.​കെ.​ജി കോ​ള​നി​യി​ൽ പു​ളി​ക്ക​ൽ വീ​ട്ടി​ൽ വി​ഷ്ണു (25), അ​നാ​തു​രു​ത്തി​ൽ വീ​ട്ടി​ൽ അ​മ​ൽ (24), ചേ​രാ​ന​ല്ലൂ​ർ ഇ​ട​യ​ക്കു​ന്നം അ​ഞ്ച​ന​പ്പി​ള്ളി വീ​ട്ടി​ൽ നോ​യ​ൽ (24) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 11 ആ​യി.

പാ​ലാ​രി​വ​ട്ടം എ​സ്.​ഐ​മാ​രാ​യ ടി.​എ​സ്. ര​തീ​ഷ്, ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് ഇവരെ അ​റ​സ്റ്റു ചെ​യ്തത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button