CinemaMollywoodLatest NewsNewsIndiaEntertainmentMovie Gossips

സൗത്ത് ഇന്ത്യൻ സിനിമയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോസ്റ്ററുമായി ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ‘അറ്റ്’

കൊച്ചി: ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന അറ്റ് എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ടെക്‌നോ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായിക റേച്ചൽ ഡേവിഡിൻ്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.

സൗത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടെക്നോളജി ഉപയോഗിച്ച് ഒരു പോസ്റ്റർ ഇറക്കുന്നത്. അനന്തു എസ് കുമാർ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുള്ളത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തികച്ചും കോഡുകളാൽ ആണ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്.

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന്  ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്

ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ് ചിത്രത്തിന്റേത്. റെഡ് വി റാപ്ടര്‍ ക്യാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.

‘പത്ത് കല്‍പ്പനകള്‍’ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. ആകാശ് സെന്‍ നായകനാവുന്ന ചിത്രത്തില്‍ ഷാജു ശ്രീധർ, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്‌സ്, ക്രിപ്‌റ്റോ കറന്‍സി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്.

‘ഗവര്‍ണറോട് ബഹുമാനം, ഞങ്ങള്‍ക്കെല്ലാം സ്‌നേഹം മാത്രം, രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ’: സജി ചെറിയാൻ

പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഹുമറും ഷാജഹാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം. പ്രോജക്ട് ഡിസൈനര്‍: ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍. ആര്‍ട്ട്: അരുണ്‍ മോഹനന്‍, മേക്ക്അപ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: റോസ് റെജിസ്, ആക്ഷന്‍ കൊറിയോഗ്രഫി: കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ്: റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടര്‍: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് ആര്‍ നായര്‍, പിആര്‍ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍: അനന്ദു എസ് കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button