ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റ് സെല്ലിന്റെ തലവനായ അഹമ്മദ് അഹാംഗറിനെ കേന്ദ്രസർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് നടപടി.
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ജനിച്ച അബു ഉസ്മാൻ അൽ-കാശ്മീരി എന്ന അഹമ്മദ് അഹാംഗർ, നിലവിൽ അഫ്ഗാനിസ്ഥാനിലാണ് താമസം. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കശ്മീരിന്റെ മുഖ്യ റിക്രൂട്ടർമാരിൽ ഒരാളാണ് അഹമ്മദ് അഹാംഗർ. രണ്ട് പതിറ്റാണ്ടിലേറെയായി ജമ്മു കശ്മീരിൽ തിരയുന്ന ഭീകരനാണ് ഇയാൾ.
കേന്ദ്ര സര്‍വ്വകലാശാലകള്‍ ലക്ഷ്യം: അവസരമൊരുക്കാന്‍ ‘കരിയര്‍ പാത്ത്’
കശ്മീരിലെ തീവ്രവാദത്തിന് വിവിധ സഹായങ്ങൾ നൽകുന്നതിനായി പ്രവർത്തിക്കുന്ന ഇയാൾക്ക്, അൽ-ഖ്വയ്ദയുമായും മറ്റ് ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ കേന്ദ്രീകരിച്ച് ഒരു ഓൺലൈൻ ഐഎസ് പ്രചരണ മാസിക തുടങ്ങുന്നതിൽ ഇയാൾ നിർണായക പങ്കുവഹിച്ചിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments