Latest NewsKeralaNews

പൂര്‍ണ നഗ്നമായ നിലയില്‍ മൃതദേഹം, ആറു ദിവസത്തെ പഴക്കം: ഉമയുടെ മരണത്തിൽ ദുരൂഹത

അഴുകിത്തുടങ്ങിയ മൃതദേഹം ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് കണ്ടെത്തിയത്

കൊല്ലം: ആളൊഴിഞ്ഞ പറമ്പില്‍ യുവതിയുടെ മൃതദേഹം. പൂർണ്ണനഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു ആറു ദിവസത്തെ പഴക്കമുണ്ട്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.

അഴുകിത്തുടങ്ങിയ മൃതദേഹം ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് കണ്ടെത്തിയത്. കേരളാപുരം സ്വദേശി ഉമാ പ്രസന്നന്റേതാണ് മൃതദേഹം. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണു മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നത്. കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

read also: മുടി വളരാൻ ഈ ഔഷധക്കൂട്ടുകൾ ഇങ്ങനെ ഉപയോഗിക്കൂ

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില് വില്‍പ്പന നടത്തുകയായിരുന്ന ഉമയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരമറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button