മുടി കരുത്തോടെ വളരാൻ ഒട്ടനവധി ഹെയർ പാക്കുകളും ഹെയർ ഓയിലുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, മുടിയുടെ ആരോഗ്യം നിലനിർത്താൻ ഒട്ടനവധി പ്രകൃതിദത്ത ഔഷധമൂലികൾ നമുക്ക് ചുറ്റുമുണ്ട്. ഇവ മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനോടൊപ്പം കരുത്തോടെ വളരാനും സഹായിക്കും. മുടി വളർച്ച ഇരട്ടിയാക്കാൻ ആവശ്യമായ രണ്ട് ഔഷധക്കൂട്ടുകൾ ഏതൊക്കെയെന്ന് അറിയാം.
മുടി കൊഴിച്ചിലിനുളള പരിഹാരമായി ചെമ്പരത്തിയും കറിവേപ്പിലയും എടുക്കാവുന്നതാണ്. ഇവ രണ്ടും ഉപയോഗിച്ച് എണ്ണ കാച്ചുന്നതാണ് ഉത്തമം. നന്നായി ചൂടാക്കിയ എണ്ണയിലേക്ക് രണ്ടോ മൂന്നോ തണ്ട് കറിവേപ്പില ചേർത്തതിനുശേഷം, അതിലേക്ക് ചെമ്പരത്തിപ്പൂവും ചേർക്കുക. കൂടാതെ, ചെറിയുള്ളിയും ഉലുവയും ചേർക്കുന്നത് നല്ലതാണ്. ഇവയെല്ലാം നന്നായി മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്യുക. എണ്ണ ചൂടാറിയതിനു ശേഷം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഹെയർ ഓയിൽ തലയിൽ പുരട്ടാവുന്നതാണ്.
Also Read: സ്വന്തം സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾ സൂക്ഷിക്കുക: ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ
തലമുടിയുടെ സ്വാഭാവിക തണുപ്പ് നിലനിർത്താൻ ഈ എണ്ണയ്ക്ക് സാധിക്കും. തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ചാൽ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം, മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.
Post Your Comments