
പന്തളം: മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ പന്തളം ക്ഷേത്രത്തിലെത്തി ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദനും സഹതാരങ്ങളും. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഷോകൾ ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ, അയ്യപ്പന്റെ സിനിമയാകുമ്പോൾ അത് അങ്ങനെ തന്നെ വേണമെന്നും ഉണ്ണി പറഞ്ഞു. സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരും സന്തോഷം പങ്കുവെച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ഉണ്ണിമുകുന്ദൻ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. മാളികപ്പുറം ആയതുകൊണ്ട് എല്ലാവരും മാലയിട്ട്, വ്രതമൊക്കെ പാലിച്ചിട്ടാണ് ഷൂട്ട് ചെയ്തത്. ണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും ചിത്രം എത്തിക്കാനൊരുങ്ങുകയാണ് അണിയറക്കാര്‍.
മലയാളത്തിന് പുറമെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തിക്കുന്ന കാര്യം ഉണ്ണി മുകുന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 6 മുതലാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്യുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ യുഎഇ, ജിസിസി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 5 ന് ചിത്രം ഇവിടങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും.
Post Your Comments