NattuvarthaKeralaNews

പത്തനംതിട്ടയിൽ നിന്നും കാണാതായ നാല് സ്കൂൾ വിദ്യാർത്ഥിനികളിൽ രണ്ടുപേരെ കണ്ടെത്തി

ആലപ്പുഴ: പത്തനംതിട്ടയിൽ നിന്നും കാണാതായ നാല് സ്കൂൾ വിദ്യാർത്ഥിനികളിൽ രണ്ടുപേരെ ആലപ്പുഴയിൽ കണ്ടെത്തി. പത്തനംതിട്ട നഗരപരിധിയിലെ 2 സ്കുളുകളിൽ നിന്നുള്ള രണ്ട് പെൺകുട്ടികളേയും ഓതറയിലെ ഒരു സ്കുളിൽ നിന്നുള്ള 2 പെൺകുട്ടികളേയുമാണ് കാണാതായത്. സ്കൂളിൽ നിന്നും കുട്ടികൾ വീട്ടിൽ എത്താത്തതിന് തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഓതറയിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയാണ് ഇപ്പോൾ ആലപ്പുഴയിലെ റെയിൽവേ സ്റ്റഷൻ പരിധിയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഈ പെൺകുട്ടികളെ മുൻപും കാണാതായിട്ടുണ്ടന്നാണ് പോലീസ് നൽകുന്ന വിവരം. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button