ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഇതുൾപ്പെടെ ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്‌നങ്ങൾ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്തിന്റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോൾ പൊതു കണക്കിനത്തിൽ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്റെ പൊതുകടത്തിലുൾപ്പെടുത്താൻ 2017ൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടികളുടെ പിൻബലത്തിൽ എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാദ്ധ്യതകളല്ല. അവയെ സംസ്ഥാനത്തിന്റെ ആകസ്‌മിക ബാദ്ധ്യതയായി മാത്രമേ കണക്കാക്കാനാകൂ.

ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കിഫ്ബി, കെഎസ്എസ് പിഎൽ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സർക്കാരിന്റെ പൊതുകടത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, സമാന സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്‌പകൾക്ക് ഇത് ബാധകമാക്കിയതും ഇല്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button