കുടുംബവാഴ്ചയ്‌ക്കെതിരെ പറയുന്ന തരൂരിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തു മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. മന്നത്തു പത്മനാഭൻ കുടുംബ വാഴ്ചക്ക് ശ്രമിച്ചില്ലെന്നതിനെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ അഭിപ്രായത്തെ ആണ് കുമ്മനം സ്വാഗതം ചെയ്തത്. എന്നാൽ ഇതേ തരൂരിന്റെ പാർട്ടിയായ കോൺഗ്രസിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് കുമ്മനം ചോദിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
എൻ.എസ്.എസ്. എന്ന മഹാ പ്രസ്ഥാനത്തിന് ബീജാവാപം ചെയ്യുകയും അതിന് കോടിക്കണക്കിന് രൂപയുടെ ആസ്തികൾ സ്വരൂപിക്കുകയും ചെയ്തിട്ടും മന്നത്തു പത്മനാഭൻ കുടുംബ വാഴ്ചക്ക് ശ്രമിച്ചില്ലെന്നതിനെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു . കുടുംബ വാഴ്ചയിലുള്ള വിയോജിപ്പാണല്ലോ അദ്ദേഹം പെരുന്നയിൽ മന്നം ജയന്തി സമ്മേളനത്തിൽ പ്രകടിപ്പിച്ചത് . ഇതേപ്പറ്റി തരൂരിന്റെ പാർട്ടിയായ കോൺഗ്രസിന്റെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.
കുടുംബവാഴ്ചക്കെതിരെ പറഞ്ഞു കൊണ്ടേയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശശുദ്ധി വൈകിയെങ്കിലും തിരിച്ചറിഞ്ഞ തരൂർ , തന്റെ സഹപ്രവർത്തകരെയും ഹൈക്കമാന്റിനെയും ഇക്കാര്യം ബോധ്യപ്പെടുത്തണം.
മന്നത്താചാര്യന്റെ വേദി വില കുറഞ്ഞ ജാതി പറയാൻ ഉപയോഗിച്ചതിലൂടെ തരൂർ എന്ന ‘വിശ്വപൗരൻ ‘ തനിനിറം പ്രകടിപ്പിക്കുന്നതും കണ്ടു. സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ജാതി പറയാനും മടിയില്ലെന്ന് വിശ്വരൂപം കാട്ടിയ തരൂരിന് ഒരു വിശ്വ നമസ്കാരം.
Post Your Comments