ഡല്‍ഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ അര്‍ഹിക്കുന്ന സ്ഥാനം കൈവരിക്കാന്‍ രാജ്യത്തെ ശാസ്ത്ര സമൂഹം സഹായിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഏറ്റവും നൂതനമായ ലബോറട്ടറിയാക്കാന്‍ വിവിധ മേഖലകളില്‍ തങ്ങളുടെ ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പുതിയ രോഗങ്ങളുടെ ഭീഷണികളെ നേരിടാന്‍ വാക്‌സിന്‍ വികസനം പോലുള്ള നിര്‍ണായക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ശാസ്ത്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ (ഐഎസ്സി) വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘പുതിയ രോഗങ്ങളുടെ ഭീഷണികള്‍ മനുഷ്യരാശി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വെള്ളപ്പൊക്കമോ ഭൂകമ്പമോ പോലുള്ള ദുരന്തങ്ങളെ നേരിടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയിരിക്കുന്നതുപോലെ തന്നെ രോഗങ്ങളെ നേരിടാന്‍ പുതിയ വാക്‌സിനുകള്‍ തയ്യാറാക്കുന്നതിനുള്ള ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സംയോജിത രോഗ നിരീക്ഷണത്തിലൂടെ നാം രോഗങ്ങളെ കൃത്യസമയത്ത് തിരിച്ചറിയുകയും അവയെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments