കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിലെ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്ത്രീ എന്ന പരിഗണന തന്നോട് കാണിക്കണമെന്നും, കേസിലെ പ്രധാന പ്രതി താനല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലൈംലൈ ഹർജി സമർപ്പിച്ചത്. എന്നാൽ ഹൈക്കോടതി ലൈലയുടെ ആവശ്യങ്ങൾ ഒന്നും മുഖവിലയ്‌ക്കെടുക്കാതെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ, റോസ്ലിന്‍ എന്നിവരെ നരബലി ചെയ്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരായ മുഴുവന്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
പത്മയുടെ കൊ ലപാതകവുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് ജാമ്യം തേടി ലൈല എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസിലെ പ്രധാനപ്രതി താൻ അല്ല എന്നും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നത് മാത്രമാണ് താൻ ചെയ്തതെന്നും കാണിച്ചായിരുന്നു ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതെ കോടതി ജാമ്യം നിഷേധിച്ചു. അതിനു ശേഷമാണ് ലൈല ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments