Latest NewsKeralaNews

ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ വീണ്ടെടുക്കാനൊരുങ്ങി അന്വേഷണ സംഘം

നഗ്നയാക്കി, കൈയ്യും കാലും കെട്ടിയിട്ട നിലയിലുള്ള റോസ്ലിയുടെ ചിത്രമാണ് പകര്‍ത്തിയത്

നഗ്നയാക്കി, കൈയ്യും കാലും കെട്ടിയിട്ട നിലയിലുള്ള റോസ്ലിയുടെ ചിത്രമാണ് പകര്‍ത്തിയത്

 

കൊച്ചി : ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ കാലടി സ്വദേശിനി റോസ്ലിയുടെ കട്ടിലില്‍ കിടത്തിയ ചിത്രം താന്‍ പകര്‍ത്തിയതായി ലൈല. നഗ്‌നയാക്കി, കൈയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രമാണ് പകര്‍ത്തിയത്. എന്നാല്‍ ഇത് പിന്നീട് ലൈല ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രം കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് സൂചന. ലൈലയുടെ ഫോണില്‍ നിന്ന് ചിത്രം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും പോലീസ് ആരംഭിച്ചുകഴിഞ്ഞു.

നിലവില്‍ കുറ്റം ചെയ്തെന്ന് തെളിയിക്കാന്‍ പ്രതികളുടെ മൊഴി മാത്രമാണ് ഉള്ളത്. മറ്റെല്ലാം സാഹചര്യ തെളിവുകളാണ്. ഈ സാഹചര്യത്തിലാണ് കൊലയ്ക്ക് മുമ്പേ റോസ്ലിയുടെ ചിത്രം പകര്‍ത്തിയെന്ന ലൈലയുടെ മൊഴി നിര്‍ണായകമാകുന്നത്.

ചിത്രം വീണ്ടെടുക്കുന്നതിനായി ലൈലയുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇത് നടക്കുന്ന സമയത്ത് ലൈല രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം. ഈ രണ്ട് ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. രണ്ടാം പ്രതിയും ലൈലയുടെ ഭര്‍ത്താവുമായ ഭഗവല്‍ സിംഗ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button