KeralaLatest NewsNews

കേരളത്തിലെ ആദ്യ നരബലി നടന്നത് 41 വർഷങ്ങൾക്ക് മുൻപ്: മലയാളികളെ ഞെട്ടിച്ച ആ സംഭവമിങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തേതെന്നു കരുതപ്പെടുന്ന നരബലി നടന്നത് എവിടെയാണെന്നറിയാമോ. ഇടുക്കിയിലാണ് കേരളത്തിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന നരബലി നടന്നത്. 41 വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം. കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ 1981 ഡിസംബർ 17നായിരുന്നു കൊലപാതകം നടന്നത്. കോടികളുടെ നിധി ലഭിക്കാൻ വേണ്ടി സോഫി എന്ന യുവതിയെ ഭർത്താവ് മോഹനനും വീട്ടുകാരും നരബലി നടത്തി വീടിനുള്ളിൽ കുഴിച്ചുമൂടുകയായിരുന്നു.

മോഹനൻ, പിതാവ് കറുപ്പൻ, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്‌കരൻ എന്നിവർ ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. നരബലി നടന്നാൽ കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള നിധി കിട്ടുമെന്നു മന്ത്രവാദി പറഞ്ഞു വിശ്വസിപ്പിച്ചതിനെ തുടർന്നാണ് ഇവർ ഇത്തരമൊരു ക്രൂരകൃത്യത്തിന് മുതിർന്നത്. കാട്ടിൽ നിന്ന് ഈറ്റ വെട്ടി പനമ്പും കുട്ടയും നെയ്തു വിൽക്കുന്നവരായിരുന്നു മോഹനനും കുടുംബവും. ആദ്യഭാര്യ ഉപേക്ഷിച്ചുപോയ മോഹനൻ ഈറ്റ വെട്ടാൻ എത്തിയപ്പോഴാണു സോഫിയയെ കണ്ടുമുട്ടിയത്. പിന്നീട് ഇവർ വിവാഹിതരാകുകയായിരുന്നു.

കേസിലെ പ്രതികൾക്കെല്ലാം കോടതി പിന്നീട് ജീവപര്യന്തം ശിക്ഷ വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button