സുല്‍ത്താന്‍ബത്തേരി: തിരുനെല്ലിയില്‍ കാര്‍ യാത്രക്കാരെ കാട്ടാന ആക്രമിച്ചു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ കാര്‍ ഭാഗികമായി തകര്‍ന്നു. കാര്‍ തകര്‍ത്തതിന് ശേഷം ആന സ്വയം പിന്‍മാറിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീരാജിന്‍റെ കാറാണ് തകര്‍ന്നത്. ശ്രീരാജിന്‍റെ സഹോദരന്‍ ലതീഷായിരുന്നു വാഹനമോടിച്ചിരുന്നത്.
Read Also : ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ഡ്രൈവിങ്ങിനിടെ ശാന്തനായി റോഡരികില്‍ നില്‍ക്കുന്ന ആനയെ യാത്രക്കാര്‍ കണ്ടിരുന്നു. എന്നാല്‍, പൊടുന്നനെയാണ് ആന റോഡിലേക്ക് പാഞ്ഞെത്തി ഡ്രൈവറുടെ എതിര്‍വശത്തെ ചില്ല് തുമ്പികൈ ക്കൊണ്ട് തകര്‍ത്തത്. തുടർന്ന്, ബോണറ്റ് കൂടി തകര്‍ത്തതിന് ശേഷം പെട്ടെന്ന് തന്നെ ആന കാട് കയറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആനയെ കണ്ടയുടനെ കാര്‍ വേഗത്തില്‍ പിന്നോട്ട് എടുക്കാന്‍ ലതീഷ് ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായി. മിന്നല്‍വേഗത്തിലായിരുന്നു ആനയുടെ ആക്രമണം. അതേസമയം, യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഗ്ലാസ് അടക്കമുള്ള വാഹനത്തിന്‍റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.
Post Your Comments