തിരുവനന്തപുരം: പുളിയറക്കോണത്ത് കർമ്മ ബ്യൂട്ടിപാർലറിൽ ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍.
കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തിൽ മനീഷ് (24), പൂവച്ചൽ പുളിങ്കോട് കിഴക്കേകര പുത്തൻവീട്ടിൽ രാജീവ് (23) എന്നിവരാണ് വിളപ്പിൽ ശാല പൊലീസിന്റെ പിടിയിലായത്. മനീഷ് ആർ.എസ്.എസ് പ്രവർത്തകനാണ്. പുളിയറക്കോണം ബ്യൂട്ടിപാർലർ നടത്തുന്ന സച്ചു എന്നു വിളിക്കുന്ന കിരൺ ലാൽ ആണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം ഇവർ പുളിയറക്കോണം ബ്യൂട്ടിപാർലറിൽ അതിക്രമിച്ച് കയറുകയും ഒന്നാം പ്രതിയായ മനീഷ് വെട്ടുകത്തി കൊണ്ട് കിരൺലാലിന്റെ കഴുത്തിന് വെട്ടുകയുമായിരുന്നു. കിരൺ ലാൽ ഒഴിഞ്ഞ് മാറിയത് കൊണ്ട് വെട്ട് ഷോൾഡറിൽ കൊണ്ട് മുറിഞ്ഞു. ഈ സമയം രണ്ടാം പ്രതിയായ രാജീവ് കിരൺ ലാലിനെ മർദിച്ചു.
ഗുരുതരമായി പരിക്കേറ്റ കിരൺ ലാൽ ആശുപത്രി ചികിത്സയിലാണ്. കിരൺ ലാലും സുഹൃത്തുക്കളും മനീഷുമായി തിരുമല ബാറിൽ വച്ച് സംഘർഷം നടന്നിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments