കോഴിക്കോട്: കലോത്സവ വേദിയില്‍ തെന്നിവീണ് മത്സരാര്‍ത്ഥിക്ക് പരിക്കേറ്റു.
കോല്‍ക്കളി വേദിയിലെ കാര്‍പെറ്റില്‍ മത്സരാര്‍ത്ഥി തെന്നി വീഴുകയായിരുന്നു.
വീഴ്ചയില്‍ വിദ്യാര്‍ത്ഥിയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു. ഇതോടെ വേദിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും മത്സരം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയുമായിരുന്നു.
Read Also: കോർപ്പറേറ്റ് മേഖലയെ ശക്തിപ്പെടുത്തൽ: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും
പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പെറ്റ് മാറ്റണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരവിഭാഗത്തിലാണ് സംഭവം.
മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്‌നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കൃത്യമായി പരിഹാരം കണ്ടില്ലെന്നാണ് പറയുന്നത്. ഇതോടെ, ഹൈസ്‌കൂള്‍ വിഭാഗം മത്സരം നിര്‍ത്തിവെച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സബ്ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.
Post Your Comments