കോഴിക്കോട്: കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിലാകുമെന്ന് മുന്നറിയിപ്പ് നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വേദികളിൽ പ്രശ്‌നം ഉണ്ടാകാതെ നോക്കാൻ കർശന നിർദേശവും മന്ത്രി നൽകി. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാകണം സ്റ്റേജ് ക്രമീകരണങ്ങളെന്നും മന്ത്രി അറിയിച്ചു.
കലാപരിപാടികൾ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ക്ലസ്റ്ററിൽ മത്സരിക്കാൻ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങൾ തുടങ്ങാനും വൈകി പൂർത്തിയാകാനും കാരണം.
അതിനാൽ തന്നെ ഇക്കാര്യത്തിൽ മത്സരാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments