അബുദാബി: രാജ്യത്ത് പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരുമെന്ന് യുഎഇ. കോർപറേറ്റ് മേഖലയെ ശക്തിപ്പെടുത്താനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നിക്ഷേപം ആകർഷിക്കാനും പുതിയ നിയമത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കുടുംബ ബിസിനസ് ദേശീയ, രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിക്കാനും പുതിയ നിയമം സഹായകമാകും. പിന്തുടർച്ചാവകാശ തർക്കം ഇല്ലാതാകുന്നതോടെ വളർച്ച ത്വരിതപ്പെടുത്തി വൻ ആസ്തിയുള്ള കമ്പനിയായി മാറ്റാം. നിശ്ചിത ശതമാനം ഓഹരി പങ്കാളിത്തത്തിലൂടെ കൂടുതൽ വിദേശ നിക്ഷേപവും രാജ്യത്തെത്തും.
യുഎഇയിലെ 200ഓളം കുടുംബ ബിസിനസുകളിൽ 90%വും സ്വദേശികളുടേതാണ്. ഇവ പുതിയ നിയമത്തിനു കീഴിൽ കൊണ്ടുവരുന്നതോടെ വൻ വികസനത്തിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക. 2032 ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ കുടുംബ ബിസിനസിന്റെ സംഭാവന 32,000 കോടി ഡോളറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments