Latest NewsKeralaNews

മഞ്ജു വാര്യര്‍, ഗിന്നസ് പക്രു.. എത്രയെത്ര കലാപ്രതിഭകള്‍ : സ്കൂള്‍ കലോത്സവ ഓര്‍മകള്‍ പങ്കിട്ട് വീണ ജോര്‍ജ്

പ്രിയപ്പെട്ടവര്‍ ,ഗുരുക്കന്മാര്‍, വേദികള്‍, കൂട്ടുകാര്‍, കാത്തിരിപ്പ്... എല്ലാം ഓര്‍മിപ്പിക്കുന്നു ഈ കോഴിക്കോട്.

 കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി നാടൊരുങ്ങി. മത്സരാര്‍ഥികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇപ്പോഴിതാ, തന്റെ കലോത്സവ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഫേസ് ബുക്കിലാണ് മന്ത്രി തന്റെ കലോത്സവകാല ചിത്രങ്ങളും പത്ര വാര്‍ത്തയുടെ കട്ടിങും പങ്കുവച്ചത്.

read also: തൊടുപുഴയിൽ കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപകടം, ഗർഭിണി ഉൾപ്പടെ 4 പേർക്ക് ​ഗുരുതര പരിക്ക് 
മന്ത്രിയുടെ കുറിപ്പ്

ഔദ്യോഗിക പരിപാടികള്‍ക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു. മനസില്‍ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്കൂള്‍ യുവജനോത്സവ കാലങ്ങള്‍ ഓര്‍മ്മയില്‍ ഉണര്‍ന്നു. വീട്, പ്രിയപ്പെട്ടവര്‍ ,ഗുരുക്കന്മാര്‍, വേദികള്‍, കൂട്ടുകാര്‍, കാത്തിരിപ്പ്… എല്ലാം ഓര്‍മിപ്പിക്കുന്നു ഈ കോഴിക്കോട്.

അക്കാലത്തു ..മഞ്ജു വാര്യര്‍, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകള്‍… എത്ര എത്ര നിറം മങ്ങാത്ത ഓര്‍മ്മകള്‍ …

shortlink

Related Articles

Post Your Comments

Related Articles


Back to top button