റിയാദ്: സൗദി അറേബ്യയിൽ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ ഐ ഡി സേവനം പ്രവർത്തനമാരംഭിച്ചു. സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷെർ അഫ്രാദ് (വ്യക്തികൾക്കുള്ള അബ്ഷെർ) സംവിധാനത്തിൽ നിന്ന് ഈ സേവനം ലഭ്യമാണ്. ഈ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റി രേഖ പരിശോധിക്കാം.
Read Also: സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി വേദിയിൽ തർക്കം; വിധികർത്താവിനെ മാറ്റി
ഈ ഐഡന്റിറ്റിയിൽ നൽകിയിട്ടുള്ള വിവരങ്ങൾ കാണുന്നതിനും, ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിനും, ആവശ്യങ്ങൾക്കായി ഇതിന്റെ ഒരു പകർപ്പ് എടുത്ത് സൂക്ഷിക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. അബ്ഷെർ അഫ്രാദ് സംവിധാനത്തിൽ നിന്നുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐഡൻറിറ്റിയുടെ ഫോട്ടോ സൗദിയിൽ സുരക്ഷാ പരിശോധനകളുടെ വേളയിൽ ഉപയോഗിക്കാമെന്നും, ഇതിനായി ഇത്തരം ഐഡിയുടെ പ്രിന്റ് ചെയ്ത കോപ്പി ആവശ്യമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Read Also: ഗവര്‍ണര്‍ നിയമം പാലിക്കണം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
Post Your Comments