ദോഹ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആഴ്ച മുഴുവൻ നീണ്ടുനിൽക്കാനിടയുള്ള മഴ ഇടയ്ക്ക് ശക്തി പ്രാപിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറാൻ, വടക്ക്കിഴക്കൻ ദിശയിൽ സാമാന്യം ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കാറ്റിന്റെ വേഗത ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ഉയർന്ന താപനില 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
തെക്കൻ മേഖലകളിൽ ഇതിലും താഴ്ന്ന അന്തരീക്ഷ താപനില രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
Post Your Comments