WayanadLatest NewsKeralaNattuvarthaNews

‘ഓ​പ​റേ​ഷ​ൻ കാ​വ​ല്‍’ : യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

പേ​രി​യ, മേ​ലെ വ​ര​യാ​ല്‍ സ്വ​ദേ​ശി കു​റു​മു​ട്ട​ത്ത് വീ​ട്ടി​ല്‍ പ്ര​ജീ​ഷി(47)നെ​യാ​ണ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്

ക​ൽ​പ​റ്റ: ഗു​ണ്ടാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​മ​ര്‍ച്ച ചെ​യ്യാ​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച ‘ഓ​പ​റേ​ഷ​ൻ കാ​വ​ല്‍’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മാ​ന​ന്ത​വാ​ടി, പ​ന​മ​രം, പു​ല്‍പ​ള്ളി സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, ക​ട കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം തു​ട​ങ്ങി 15ഓ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പേ​രി​യ, മേ​ലെ വ​ര​യാ​ല്‍ സ്വ​ദേ​ശി കു​റു​മു​ട്ട​ത്ത് വീ​ട്ടി​ല്‍ പ്ര​ജീ​ഷി(47)നെ​യാ​ണ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​റാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

Read Also : കൊളസ്‌ട്രോള്‍ അല്‍ഷിമേഴ്‌സ്, ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം

അ​ഞ്ച് മോ​ഷ​ണ കേ​സു​ക​ളി​ല്‍ കോ​ട​തി പ്ര​ജീ​ഷി​നെ ശി​ക്ഷി​ച്ചി​രു​ന്നു. ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി നി​ര​ന്ത​രം മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് രീ​തി. മാ​ന​ന്ത​വാ​ടി പ​യ്യ​മ്പ​ള്ളി​യി​ലു​ള്ള ക​ണ്ട​ത്തി​ല്‍ സ്റ്റോ​ര്‍ കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​തി​ന് ആ​റു മാ​സ​ത്തോ​ളം ജ​യി​ലില്‍ കി​ട​ന്നി​രു​ന്നു. ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം പ​ന​മ​രം അ​ഞ്ചു​കു​ന്നി​ലു​ള്ള സെ​റ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന്റെ ഷ​ട്ട​ര്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി പ​ണ​വും സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നി​രു​ന്നു.

2022-ൽ ​ജി​ല്ല​യി​ല്‍ ഒ​മ്പത് പേ​ര്‍ക്കെ​തി​രെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ വ​കു​പ്പ് പ്ര​കാ​ര​വും ര​ണ്ട് പേ​ര്‍ക്കെ​തി​രെ നാ​ടു​ക​ട​ത്ത​ല്‍ വ​കു​പ്പ് പ്ര​കാ​ര​വും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button