മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാവും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ടി20 ക്രിക്കറ്റിൽ വലിയമാറ്റങ്ങൾ ലക്ഷ്യമിട്ട് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡജേ, ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
ഹർദ്ദിക് പണ്ഡ്യ നയിക്കുന്ന ടീമിൽ ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, മലയാളി താരം സഞ്ജു സാംസൺ, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ഹർഷൽ പട്ടേൽ, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, യുസ്‍വേന്ദ്ര ചഹൽ എന്നിവരാണുളളത്.
ദസുൻ ഷനക നയിക്കുന്ന ശ്രീലങ്ക ശക്തമായ വെല്ലുവിളി ഉയർത്താൻ കഴിയുന്നവരാണ്. കുശാൽ മെൻഡിസും ധനഞ്ജയ ഡിസിൽവയും ഭാനുക രജപക്സെയും വാനിന്ദു ഹസരംഗയുമെല്ലാം മികച്ച ഫോമിലും. റണ്ണൊഴുകുന്ന വിക്കറ്റാണ് വാങ്കഡേയിൽ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കാണ് വാങ്കഡെയില്‍ മുൻതൂക്കം. 2021ന് ശേഷം ഇരുടീമും ഏഴ് ടി20യിൽ ഏറ്റുമുട്ടിയപ്പോള്‍ നാലെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ലങ്കയും ജയിച്ചു.
ഇന്ത്യൻ ടി20 ടീം: ഹർദ്ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.
Read Also:- വള്ളുവാടിയില്‍ കടുവയുടെ ആക്രമണം : പരിക്കേറ്റ ഗര്‍ഭിണിയായ പശു ചത്തു
ശ്രീലങ്കൻ ടി20 ടീം: ദസുൻ ഷനക (ക്യാപ്റ്റൻ), പാതും നിസ്സാങ്ക, ആവിഷ്ക ഫെർണാണ്ടോ, സദീര സമരവിക്രമ, കുസൽ മെൻഡിസ്, ഭാനുക രജപക്‌സെ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, വനിന്ദു ഹസരംഗ (വൈസ് ക്യാപ്റ്റൻ), അഷെൻ ബണ്ഡാര, ചമീഷ് തീക്‌സ്‌ന, ഡി. മധുശങ്ക, കസുൻ രജിത, ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ, ലഹിരു കുമാര, നുവാൻ തുഷാര.
Post Your Comments