Latest NewsNewsBusiness

രാജ്യത്ത് കാപ്പി കയറ്റുമതിയിൽ വർദ്ധനവ്

ഇറ്റലി, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ കാപ്പിയുടെ പ്രധാന വിപണികൾ

രാജ്യത്ത് കാപ്പി കയറ്റുമതി ഉയരുന്നതായി റിപ്പോർട്ട്. കോഫി ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കാപ്പി കയറ്റുമതി 2022- ൽ 1.66 ശതമാനം ഉയർന്ന് 4 ലക്ഷം ടണ്ണായാണ് ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ 3.93 ലക്ഷം ടൺ മാത്രമാണ് കയറ്റുമതി ചെയ്തത്. ഇത്തവണ ഇൻസ്റ്റന്റ് കാപ്പിയുടെ കയറ്റുമതി വൻ തോതിൽ ഉയർന്നിട്ടുണ്ട്. ഇതിനുപുറമേ, റോബസ്റ്റ, അറബിക്ക ഇനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.

മൂല്യത്തിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ, മുൻ വർഷത്തെ 6,984.67 കോടിയിൽ നിന്ന് 8,762.47 കോടിയായാണ് 2022- ലെ കാപ്പി കയറ്റുമതി ഉയർന്നത്. റോബസ്റ്റ കാപ്പിയുടെ കയറ്റുമതി മുൻ വർഷത്തെ 2,20,997 ടണ്ണിൽ നിന്ന് 2022- ൽ 2,20,974 ടണ്ണായും, ഇൻസ്റ്റന്റ് കാപ്പിയുടെ കയറ്റുമതി മുൻ വർഷത്തെ 29,819 ടണ്ണിൽ നിന്ന് 2022- ൽ 35,810 ടണ്ണായും വർദ്ധിച്ചു. ഇറ്റലി, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ കാപ്പിയുടെ പ്രധാന വിപണികൾ.

Also Read: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം; ഉന്നതതല കമ്മീഷൻ ഇന്ന് തെളിവെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button