ThiruvananthapuramKeralaNattuvarthaNews

‘ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ബാന്ധവം, വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവർ ഇടനിലക്കാർ’: വിഡി സതീശന്‍

തിരുവനന്തപുരം: ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ബിജെപിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്നും രഹസ്യമായി ബിജെപിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ ഒരു മടിയുമില്ലെന്നും സതീശൻ പറഞ്ഞു. പകല്‍ സംഘപരിവര്‍- സിപിഎം വിരോധം പറയുകയും, രാത്രിയില്‍ സന്ധി ചെയ്യുന്നവരുമാണ് കേരളത്തിലെ ബിജെപി- സിപിഎം നേതാക്കളെന്നും വിഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപിയുമായി ബാന്ധവമുണ്ടാക്കി എന്നും സതീശൻ കൂട്ടിച്ചേർത്തു.

വിഡി സതീശന്റെ വാക്കുകൾ ഇങ്ങനെ;

‘സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പ്പണ കേസ് ബിജെപി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചു. ഇരു കൂട്ടരും കേസുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ബാന്ധവത്തില്‍ ഏര്‍പ്പെടുകയാണ്. ഇതിന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്.

യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു : സൈനികൻ അറസ്റ്റിൽ

കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ആഗ്രഹിക്കുന്നത്. എല്‍ഡിഎഫ് ദുര്‍ബലമായാല്‍ അതിന്റെ ഗുണം യുഡിഎഫിന് ലഭിക്കുകയും കേരളത്തില്‍ ബിജെപി അപ്രസക്തമാകുകയും ചെയ്യും. അതുകൊണ്ടാണ് തെളിവുകളുണ്ടായിട്ടും സിപിഎം നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങും എത്താതെ പോയത്. ആര്‍എസ്എസ് ആചാര്യനെന്ന് അറിയപ്പെടുന്ന ഗോള്‍വാള്‍ക്കര്‍ ‘ബെഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടി വന്നത്.

ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്സും സജി ചെറിയാന്റെ പ്രസംഗവും താതമ്യപ്പെടുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരെ ആര്‍എസ്എസ് കേസ് കൊടുത്തിരിക്കുകയാണ്. എന്നിട്ടാണ് അതേ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ആര്‍എസ്എസും സിപിഎമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button