
കുളത്തുപ്പുഴ: കൊല്ലം കുളത്തുപ്പുഴയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തർക്കടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഞ്ചു പേരെ കുളത്തുപ്പുഴ ആശുപത്രിയിലും, സാരമായി പരിക്കേറ്റ രണ്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുളത്തുപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനടുത്തു വച്ചായിരുന്നു തെരുവ് നായ ആക്രമിച്ചത്.
Read Also : വടക്കുംനാഥ ക്ഷേത്രത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നതിനും തൊഴുന്നതിനും പ്രത്യേക ചില ചിട്ടകള്‍ ഉണ്ട്
അതേസമയം, രണ്ട് ദിവസം മുന്‍പ് കൊല്ലം മയ്യനാട് ഒന്നരവയസുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു. പുല്ലിച്ചിറ സ്വദേശികളായ രാജേഷ് – ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെ ഒന്നര വയസുകാരനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments