WayanadLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്

അപകടത്തിൽ വയനാട് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭർതൃമാതാവ് രമണി എന്നിവർക്കാണ് പരിക്കേറ്റത്

തലപ്പുഴ: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.

Read Also : സംശുദ്ധ ഊർജോത്പാദനം വർദ്ധിപ്പിച്ച് ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ഉൽപാദന ശേഷി ഉയർത്തും

വയനാട് തലപ്പുഴയിൽ ആണ് അപകടം നടന്നത്. അപകടത്തിൽ വയനാട് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭർതൃമാതാവ് രമണി എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗമാണ് അപകട കാരണമെന്നാണ് നിഗമനം.

കാറിടിച്ച് വൈദ്യുത പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്. പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ കാര്‍ പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് റോഡില്‍ നിന്നും മാറ്റിയത്. പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button