ഇസ്ലാമാബാദ്: 2022ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ പാകിസ്ഥാനില്‍ നടന്നതായി റിപ്പോര്‍ട്ട്. വിവിധ ആക്രമണങ്ങളിലായി പാകിസ്ഥാനിലെ 282 സുരക്ഷാ ഉദ്യോഗസ്ഥര്‍ 2022ല്‍ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനങ്ങള്‍, ചാവേര്‍ ആക്രമണങ്ങള്‍, പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ എന്നിവയിലൂടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. 2022 ഡിസംബറില്‍ മാത്രം വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. യുഎസ്, യുകെ, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരെ വിലക്കിയിരിക്കുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് വിദേശ രാജ്യങ്ങള്‍ പറയുന്നത്.
Post Your Comments