Latest NewsNewsInternational

ലോകം പുതുവർഷത്തെ വരവേറ്റു: ആദ്യം പിറന്നത് കിരിബാത്തി ദ്വീപിൽ

കിരിബാത്തി: ലോകം പുതുവർഷത്തെ വരവേറ്റു. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം എത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ പുതുവർഷം പിറന്നത്. പിന്നീട് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും പുതുവർഷം പിറന്നു.

Read Also: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍ 

ന്യൂസിലൻഡിലെ ഓക്ലൻഡ് ആണ് പുതവർഷത്തെ വരവേറ്റ ആദ്യ പ്രധാന നഗരം. ഹാർബർ ബ്രിഡ്ജ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളെല്ലാം ദീപാലങ്കൃതമായിരുന്നു. വർണാഭമായ വെടിക്കെട്ടും പലയിടങ്ങളിലും അരങ്ങേറി. ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ജനങ്ങൾ ആഹ്ലാദാരവങ്ങളോടെയാണ് 2023നെ വരവേറ്റത്. ഇവിടങ്ങളിലെ പുതുവത്സരാഘോഷങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

മനുഷ്യവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാണ് പുതുവർഷം അവസാനം എത്തുന്നത്. ഇന്ത്യയിൽ ജനുവരി 1 പകൽ 6.30 ആകുമ്പോഴാണ് ഇവിടങ്ങളിൽ 2023 പിറക്കുന്നത്.

Read Also: ഞാന്‍ ആഗ്രഹിച്ചത് സെക്‌സ്, പക്ഷേ പല തരത്തിലുള്ള ടോര്‍ച്ചറിങ് അവളില്‍ നിന്നും അനുഭവിച്ചു: വെളിപ്പെടുത്തി നടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button