ന്യൂഡൽഹി: ഭാര്യയ്ക്ക് നൽകുന്ന ആഭരണങ്ങൾ സമ്മതമില്ലാതെ ഭർത്താവ് എടുക്കരുതെന്ന് നിർദ്ദേശം നൽകി കോടതി. ഡൽഹി ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യക്ക് സമ്മാനിക്കുന്ന ആഭരണങ്ങൾ അവളുടെ സ്വകാര്യ സ്വത്താണെന്നും ഭാര്യയുടെ അനുമതി ഇല്ലാതെ അവ എടുക്കാൻ ഭർത്താവിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Also: പുതുവർഷം 2023: ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരാൻ ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ നിന്ന് ഒഴിവാക്കൂ
ഭർത്താവാണെങ്കിലും ഭാര്യയെ അറിയിക്കാതെ ആഭരണങ്ങളും വീട്ടുപകരണങ്ങളും ഈ രീതിയിൽ കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. രോഹിണി എന്ന യുവതി ഭർത്താവിനെതിരെ പോലീസിൽ മോഷണ പരാതി നൽകിയിരുന്നു. മാതാപിതാക്കളുടെ വീട്ടിൽ പോയപ്പോൾ ഭർത്താവ് വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ചെന്നായിരുന്നു പരാതി. എന്നാൽ ഭാര്യ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വാടകവീട് ഒഴിഞ്ഞതിനെ തുടർന്നാണ് സാധനങ്ങൾ നീക്കേണ്ടി വന്നതെന്നുമാണ് ആരോപണവിധേയനായ ഭർത്താവ് പറയുന്നത്.
ഇരുവരും തമ്മിൽ ദാമ്പത്യ തർക്കം നിലനിന്നിരുന്നുവെന്നും ഇതിനെ തുടർന്നാണ് കേസെടുത്തതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, തമ്മിൽ തർക്കമുണ്ടെന്ന് പറഞ്ഞ് ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന് പറയാനാവില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
Read Also: വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ? മുഖക്കുരു, കഴുത്തിലെ കറുപ്പ് ഇവ മാറ്റാൻ ഉത്തമം
Post Your Comments