
കൊച്ചി: കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി ഡിസിപി. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. അതിര്‍ത്തികളില്‍ 24 മണിക്കൂര്‍ പരിശോധന ഉണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പട്രോളിംഗ് ഉണ്ട്. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മഫ്തി പൊലീസ് ഉണ്ടാകും. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ തിരിച്ചറിയല്‍ രേഖയുടെ കോപ്പികള്‍ ഹോട്ടല്‍ അധികൃതര്‍ സൂക്ഷിക്കണം. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി ഡിസിപി എസ് ശശിധരന്‍ വ്യക്തമാക്കി. ആളുകള്‍ കൂടുന്ന ഹോട്ടലുകളിലും ചെറു കടകളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Also: അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷ വാർത്ത പങ്കുവച്ച് ഷംന കാസിം
അതേസമയം പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പരിശോധനകള്‍ക്കായി തൃതല സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. ആഘോഷ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍, മുന്‍പ് പ്രശ്‌നമുണ്ടായിട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സേനയെ വിന്യാസിപ്പിക്കും.
80 ചെക്കിങ് പോയിന്റുകള്‍ ഉണ്ടാകും. മദ്യപിച്ചോ, ലഹരി ഉപയോഗിച്ചോ പിടിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. മുഴുവന്‍ പൊലീസിനെയും വിന്യസിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Post Your Comments