
കോഴിക്കോട്: ചോദിച്ച സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയെയും കുട്ടികളെയും പെരുവഴിയില്‍ ഇറക്കിവിട്ട് യുവാവ്. കോഴിക്കോട് പൂളക്കടവിലാണ് സംഭവം. സ്ത്രീധനം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് മാനന്തവാടി സ്വദേശിനിയായ സൈഫുന്നീസയെയും രണ്ടും നാലും വയസുള്ള കുട്ടികളെയും ഭര്‍ത്താവ് മുസ്തഫ വഴിയിലിറക്കി വിട്ടത്.
Read Also: വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തിയത് അഞ്ച് തവണ; പ്രതി പിടിയില്‍
കോഴിക്കോട് എംഇഎസ് കോളേജില്‍ ബിരുദപഠനത്തിനെത്തിയപ്പോഴാണ് സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയുമായി പരിചയപ്പെട്ടതും വിവാഹിതരാവുന്നതും. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നതായി സൈഫുന്നീസ ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് സൈഫുന്നീസയേയും രണ്ടും നാലരയും വയസുള്ള കുട്ടികളേയും ഓട്ടോറിക്ഷയില്‍ കൊണ്ടു പോയ ശേഷം വൈത്തിരിയില്‍ വെച്ച് ഇറക്കി വിട്ടതായി അവര്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കളോടൊപ്പമെത്തി കോഴിക്കോട് ചേവായൂര്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് വസ്ത്രങ്ങളും മറ്റും എടുക്കാനായി പോലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഭര്തൃവീട്ടിലെത്തിയപ്പോഴായിരുന്നു ഭര്‍ത്താവിന്റെ
സഹോദരന് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവതി ആരോപിക്കുന്നു.
Post Your Comments