കൊച്ചി: പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടര്‍ന്ന് പുതുവർഷതലേന്ന് ഫോർട്ട് കൊച്ചിയിൽ കത്തിക്കാൻ ഒരുക്കിയിരുന്ന പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു.
താടി നീട്ടി, കൊമ്പൻ മീശ വച്ചാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്.
കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ചു പുതുവർഷ ആഘോഷങ്ങൾക്കു തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആരോപണങ്ങളും പ്രതിഷേധവും ഉയർന്നത്. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയിൽ പെട്ടത്. ഇതോടെ പ്രതിഷേധം ഉയർത്തി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇതോടെ പാപ്പാഞ്ഞി നിർമാണം നിർത്തി വയ്ക്കുകയായിരുന്നു.
പ്രശ്‌നം വഷളായതോടെ സംഘാടകരും പൊലീസും സ്ഥലത്തെത്തി. സാമ്യം യാദൃശ്ചികമാണെന്ന വാദം സംഘാടകർ ഉയർത്തിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങാൻ തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പു നൽകിയതോടെയാണു പ്രവർത്തകർ പിൻവാങ്ങിയത്.
Post Your Comments