Latest NewsIndiaNews

രാജ്യത്തിന്റെ പ്രധാന സേവകന്‍ എന്ന നിലയില്‍ കടമകള്‍ മറക്കാത്ത വ്യക്തിയാണ് നരേന്ദ്ര മോദി

അമ്മയുടെ മരണത്തിലും തളരാതെ കര്‍മനിരതനായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ പ്രധാന സേവകന്‍ എന്ന നിലയില്‍ കടമകള്‍ മറക്കാത്ത വ്യക്തിയാണ് നരേന്ദ്രമോദി . ഒരമ്മയ്ക്ക് മകന്‍ എന്ന നിലയില്‍ ചെയ്യേണ്ട കടമകള്‍ ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ഔദ്യോഗിക പരിപാടികളിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരുന്നു. പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയും സമര്‍പ്പിക്കുന്ന ചടങ്ങിലാണ് നരേന്ദ്ര മോദി പങ്കെടുത്തത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തത് . അതുകൊണ്ട് തന്നെ ജനങ്ങളോട് ക്ഷമാപണം പറഞ്ഞാണ് പരിപാടി ആരംഭിച്ചത് വെര്‍ച്വല്‍ പ്രോഗ്രാമില്‍ പ്രധാനമന്ത്രി തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ നിങ്ങളുടെ ഇടയില്‍ വരാന്‍ കഴിയാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നാണ് പറഞ്ഞത്. റെയില്‍വേ വികസനത്തിന്റെ വിവിധ പദ്ധതികളും നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

Read Also: ‘ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കും, സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല’: കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍

മറ്റ് മന്ത്രിമാര്‍ക്കും നരേന്ദ്ര മോദി ഈ അവസരത്തില്‍ മാതൃകയായി . ശിവഗിരി തീര്‍ഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന രാജ്‌നാഥ് സിംഗ് ഹീരാബെന്നിന്റെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ പരിപാടികള്‍ റദ്ദാക്കി മടങ്ങാന്‍ ആഗ്രഹിച്ചതാണെന്ന് പറഞ്ഞിരുന്നു . എന്നാല്‍ നിശ്ചയിച്ച പരിപാടികള്‍ കഴിഞ്ഞ് മടങ്ങിയാല്‍ മതിയെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button