കോട്ടയം: സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ഇരട്ട പെറ്റവർ ആണെന്നും പ്രവർത്തകർ പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും ആകുന്ന ഇരട്ടത്താപ്പ് ആണ് കാണുന്നതെന്നും വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യത്തു നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ സഹായത്തോടെയാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് തഴച്ചുവളരുന്നതെന്ന് വി മുരളീധരൻ ആരോപിച്ചു. നിരോധനം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിൽ പണം എത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്തവരാണോ? റീഫണ്ട് ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ
‘ആദ്യ റെയ്ഡിന്റെ പേരിൽ ഹർത്താൽ നടത്തിയവർക്ക് പിണറായി വിജയൻ സർക്കാർ എല്ലാവിധ സഹായവും ചെയ്തു കൊടുത്തു. അഞ്ചു കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ അതിക്രമത്തിൽ നടപടി എടുക്കാത്തതിന് സർക്കാർ കോടതിയിൽ മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടായി. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള ഭീകരസംഘടനകൾക്ക് സർക്കാർ ഒത്താശ ചെയ്താലും നരേന്ദ്ര മോദി സർക്കാർ രാജ്യത്തുനിന്ന് ഭീകരത തുടച്ചുനീക്കുക തന്നെ ചെയ്യും,’ മുരളീധരൻ പറഞ്ഞു.
Post Your Comments