UAELatest NewsNewsInternationalGulf

പുതുവർഷം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്

ദുബായ്: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. പുതുവർഷത്തോട് അനുബന്ധിച്ചാണ് ദുബായ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read Also: തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി: ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം

2023 ജനുവരി 1 ന് ദുബായിൽ പാർക്കിംഗ് സൗജന്യമായിരിക്കും. പൊതു പാർക്കിംഗ് സോണുകളിൽ പാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അന്നേദിവസം ഫീസ് നൽകേണ്ടതില്ല. ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല.

ജനുവരി രണ്ട് തിങ്കളാഴ്ച്ച മുതൽ താരിഫ് പുനരാരംഭിക്കുമെന്നും ആർടിഎ വ്യക്തമാക്കി. ഷാർജയ്ക്ക് പിന്നാലെയാണ് ദുബായിയും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. പുതുവർഷത്തോട് അനുബന്ധിച്ചാണ് ഷാർജ മുൻസിപ്പാലിറ്റി സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. 2023 ജനുവരി 1 ന് ഷാർജയിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്നാണ് ഷാർജ മുൻസിപ്പാലിറ്റിയുടെ പ്രഖ്യാപനം.

Read Also: ലോകത്തെ നശിപ്പിക്കാനായി കൊറോണയെക്കാൾ ഭീകര വൈറസ് വരുന്നു: ഗവേഷകരുടെ പഠന റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button