അബുദാബി: രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് കാർഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. പൊതുജനാരോഗ്യത്തിനു ഹാനികരമായ വിധത്തിൽ ഭക്ഷണം തയാറാക്കുക, വിതരണം ചെയ്യുക, സൂക്ഷിക്കുക, ഭക്ഷ്യ വിഭവങ്ങൾ ഉൽപാദിപ്പിക്കുക എന്നീ നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ആദ്യ തവണ മുന്നറിയിപ്പ് നൽകും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തും. മൂന്നാമതും നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതാണ്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും പിഴ ചുമത്തുകയെന്നും കാർഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി കൂട്ടിച്ചേർത്തു.
Post Your Comments