KeralaLatest NewsNews

ഡിസംബർ 31 രാത്രി കത്തിക്കുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖം മൂടി, പ്രതിഷേധം: മുഖംമൂടി മാറ്റുമെന്ന് കമ്മറ്റിക്കാർ

രാജ്യത്തോടു വലിയ അവഹേളനമാണ് അതിന് ശ്രമിച്ചവർ ചെയ്തിരിക്കുന്നത്.

കൊച്ചി: വർഷങ്ങളായി നടന്നു വരുന്ന കൊച്ചിൻ കാർണിവലിൽ ഇത്തവണ പപ്പാഞ്ഞിയായി ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മുഖം ചിത്രീകരിക്കാൻ ശ്രമിച്ച കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നീക്കം അപലപനീയമാണ്. ജാതി,മത,രാഷ്ട്രീയത്തിന് അതീതമായി ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ളവർ കൊച്ചിയിലെത്തുന്നത് കാർണിവൽ വീക്ഷിക്കുവാനും, ആഘോഷിക്കുവാനും ഒപ്പം പുതു വർഷത്തെ വരവേൽക്കുവാനുമാണ്.

read also: സൂപ്പര്‍ഹീറോ വരികയായി, അയ്യപ്പസ്വാമിയുടെ ഓരോ ഭക്തര്‍ക്കും രോമാഞ്ചം പകരുന്ന സിനിമ: നടന്‍ ഉണ്ണിമുകുന്ദൻ

പ്രസ്തുത കാർണിവൽ കമ്മിറ്റിയുടെയുടെ ചുമതലക്കാരും ജാതി, മത, രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്നവരാണെന്നാണ് വിശ്വസിക്കുന്നത്. പ്രധാനമന്ത്രിയുടെ മുഖം മൂടി കൊച്ചിൻ കാർണിവലിൽ ഡിസംബർ 31 രാത്രി കത്തിക്കുന്ന പപ്പാഞ്ഞിക്ക് തയ്യാറാക്കി വച്ചതു മൂലം കൊച്ചിൻ കാർണിവലിനും കൊച്ചിയിലെ ജനങ്ങൾക്കും ഒപ്പം തന്നെ രാജ്യത്തോടും വലിയ അവഹേളനമാണ് അതിന് ശ്രമിച്ചവർ ചെയ്തിരിക്കുന്നത്.

പ്രസ്തുത നടപടിക്കെതിരെ ബിജെപി എറണാകുളം ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് നരേന്ദ്രമോദിയുടെ മുഖംമൂടി പപ്പാഞ്ഞിയുടെ രൂപത്തിൽ നിന്ന് മാറ്റാമെന്ന് കമ്മിറ്റിക്കാർ ഉറപ്പ് നൽകിയത് രാജ്യത്തെ സ്നേഹിക്കുന്നവർക്കും കാർണിവലിനെ സ്നേഹിക്കുന്നവർക്കും ആശ്വാസകരമാണെന്നും അഡ്വ.കെ.എസ് ഷൈജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button