Latest NewsKeralaIndia

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാന്‍ ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍

ചെന്നൈ: പിണങ്ങിപ്പോയ ഭാര്യയെ ഭയപ്പെടുത്താൻ ഭാര്യ സഞ്ചരിച്ച ട്രെയിന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്. ഗുരുവായൂർ – ചെന്നൈ എക്സ്പ്രസിനു ആണ് ഇയാൾ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.

ഗുരുവായൂർ എക്‌സ്‌പ്രസിൽ ചെന്നൈയിലേക്കു പോകുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ സമ്മതിച്ചു. 26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. തുടർന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനിൽ പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി വണ്ടി ഗുരുവായൂരിൽനിന്ന് താംബരത്ത് എത്തിയപ്പോഴായിരുന്നു പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് തീവണ്ടിക്ക് ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയത്.

തുടർന്ന് റെയിൽവേയുടെയും താംബരം സിറ്റി പോലീസിന്റെയും ബോംബ് സ്‌ക്വാഡുകളെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ബോംബ് സ്‌ക്വാഡുകൾ പരിശോധന അവസാനിപ്പിച്ചു. തീവണ്ടിയിലുണ്ടായിരുന്ന യാത്രക്കാരെ താംബരത്ത്നിന്ന് പ്രത്യേക സബർബൻ തീവണ്ടിയിൽ എഗ്‌മോറിലെത്തിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button