Latest NewsNewsSaudi ArabiaInternationalGulf

നടത്താത്ത ശസ്ത്രക്രിയകൾക്ക് പണം ആവശ്യപ്പെട്ടു: ഡോക്ടർമാർ അറസ്റ്റിൽ

റിയാദ്: നടത്താത്ത ശസ്ത്രക്രിയകൾക്ക് പണം ആവശ്യപ്പെട്ട രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. 18,953 ശസ്ത്രക്രിയകൾ നടത്തിയെന്ന് കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി 87 ദശലക്ഷം റിയാൽ നൽകണമെന്നായിരുന്നു ആശുപത്രികളോട് ഡോക്ടർമാർ ആവശ്യപ്പെട്ടത്. ഡോക്ടർമാർ സ്വയം ശസ്ത്രക്രിയകൾ നടത്തിയിട്ടില്ലെന്നും എന്നാൽ അനധികൃത ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ പണം നൽകിയെന്നുമാണ് ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളത്.

Read Also: നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്

അഴിമതി കേസുകളിൽ ശക്തമായ നടപടിയാണ് സൗദി അറേബ്യ സ്വീകരിച്ച് വരുന്നത്. മുനിസിപ്പാലിറ്റിയുടെ സിറ്റി പ്ലാനിങ് ഡിപ്പാർട്ട്മെന്റിലെ ജോലിക്കിടെ ലാൻഡ് പ്ലാനുകൾ അംഗീകരിക്കുന്നതിന് പകരമായി പണം സ്വീകരിച്ചതിനു മുനിസിപ്പാലിറ്റിയിൽ നിന്നു വിരമിച്ച ഒരു ജീവനക്കാരനെ അതോറിറ്റി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 755,900 റിയാൽ അപഹരിച്ചതിന് പോലീസ് ഡിപ്പാർട്ട്മെന്റിലെ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്.

Read Also: ഇൻഡ്- ഭാരത് എനർജിയെ ഏറ്റെടുത്ത് ജെഎസ്ഡബ്ല്യു എനർജി, ഇടപാട് മൂല്യം അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button