ഒരു വലിയ ദുരന്തത്തെക്കുറിച്ചാണ് ‘ദ കേരള സ്റ്റോറി’ ചെയ്യുന്നതെന്ന് നിർമ്മാതാവ് വിപുല്‍ അമൃതലാല്‍ ഷാ. തെളിവില്ലാതെ ഒന്നും പറയാറില്ലെന്നും കണക്കുക്കള്‍ നിരത്തുമ്പോള്‍ ആളുകള്‍ക്ക് സത്യം മനസിലാകുമെന്നും വിപുല്‍ അമൃതലാല്‍ ഷാ പറയുന്നു. അതേസമയം, രേഖകളുടെ പിന്‍ബലമുള്ള ഒരു യഥാര്‍ത്ഥ കഥയാണ് ‘ദ കേരള സ്റ്റോറി’ എന്ന് സംവിധായകന്‍ സുദീപോ സെന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
‘ആരോപണങ്ങളെ സമയമാകുമ്പോള്‍ അഭിസംബോധന ചെയ്യും. തെളിവില്ലാതെ ഒന്നും പറയാറില്ല. കണക്കുക്കള്‍ നിരത്തുമ്പോള്‍ ആളുകള്‍ക്ക് സത്യം മനസിലാകും. സംവിധായകനായ സുദീപോ സെന്‍ നാല് വര്‍ഷമാണ് സിനിമയ്ക്ക് വേണ്ടി ഗവേഷണം ചെയ്തത്. ഒരു വലിയ ദുരന്തത്തെക്കുറിച്ചാണ് സിനിമ ചെയ്യുന്നത്’ വിപുല്‍ അമൃതലാല്‍ ഷാ പറഞ്ഞു.
ചിത്രത്തില്‍ ശാലിനി എന്ന കഥാപാത്രം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭസംഘത്തില്‍ എത്തിയതിന് പിന്നാലെ ഫാത്തിമയായി ഐ എസില്‍ ചേരാന്‍ നിര്‍ബന്ധിതയായെന്നാണ് ടീസര്‍ പറയുന്നത്. ടീസര്‍ റിലീസ് ആയതോടെ സിനിമയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
Read Also:- ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം’: പി. ജയരാജനെ പുകഴ്ത്തി ഫ്ളക്സ്
കേരളത്തെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുയെന്ന് ചൂണ്ടിക്കാണിച്ച് സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പരാതി ലഭിച്ചിരുന്നു. സംസ്ഥാനത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സിനിമ നിരോധിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന് ലഭിച്ച പരാതി.
Post Your Comments