കണ്ണൂര്‍: സി.പി.എമ്മിൽ ഇ.പി ജയരാജൻ – പി ജയരാജൻ പോര് നടക്കവേ പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. പി. ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രത്തിനൊപ്പമുള്ള ഫ്ളക്സ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
‘ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിനു നേരേയും രണ്ടു സ്വന്തം നേതൃത്വത്തിനു നേരേയും’ എന്ന് ഫ്‌ലെക്‌സില്‍ കുറിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല. പി.ജെ ആർമി ആകാനാണ് സാധ്യതയെന്നാണ് സൂചന.
എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ ലക്ഷ്യമിട്ടു സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജന്‍ വിമര്‍ശനം ഉയര്‍ത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നും പി. ജയരാജനെതിരെ നിരവധി പരാതികളാണ് ഉയർന്നു വന്നത്.
Post Your Comments