ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 17 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,910.28- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.05 ശതമാനം ഇടിഞ്ഞ് 18,122.50- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ ഇന്ന് 19 ഓഹരികൾ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
നിഫ്റ്റി മിഡ്ക്യാപിൽ അദാനി വിൽമർ, ടാറ്റ ടെലിസർവീസസ് മഹാരാഷ്ട്ര, ജെഎസ്ഡബ്ല്യു എനർജി തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടം കൈവരിച്ചത്. അതേസമയം, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. നിഫ്റ്റിയിൽ ഇന്ന് ഫാർമ, ഹെൽത്ത് കെയർ ഓഹരികൾ നഷ്ടത്തിലായിരുന്നു. എന്നാൽ, ബിഎസ്ഇയിൽ ട്രേഡ് ചെയ്ത 3,629 ഓഹരികളിൽ 2,079 ഓഹരികളാണ് മുന്നേറിയത്. 1,399 ഓഹരികൾ ഇടിഞ്ഞപ്പോൾ, 151 ഓഹരികൾ മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു.
Also Read: ഇപി ജയരാജന് എതിരായ പരാതി അറിയില്ല: വിഷയം പിബിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് യെച്ചൂരി
Post Your Comments