Latest NewsNewsIndia

ഇപി ജയരാജന് എതിരായ പരാതി അറിയില്ല: വിഷയം പിബിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് യെച്ചൂരി

ഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

വിഷയം പാര്‍ട്ടി പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തില്ലെന്നും വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമുള്ള ശേഷി സംസ്ഥാന ഘടകത്തിന് ഉണ്ടെന്നും യെച്ചൂരി പറഞ്ഞു. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണവെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വെള്ളത്തിൽ വീണു: മൂന്ന് ഇന്ത്യക്കാർ മരിച്ചു
‘കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ വിഷയമാണ് പിബിയുടെ ചര്‍ച്ചയില്‍ വന്നത്. തെറ്റ് തിരുത്തല്‍ രേഖ അടുത്ത മാസം കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും. ത്രിപുരയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. സഖ്യം സംബന്ധിച്ച ചര്‍ച്ചയും സ്ഥാനാര്‍ത്ഥി നിര്‍ണയവും അടുത്ത മാസം 9ന് സംസ്ഥാന കമ്മറ്റിയില്‍ നടക്കും,’ യെച്ചൂരി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button