MollywoodLatest NewsKeralaNewsEntertainment

ഭാര്യ ഫോൺ വിളിക്കുമ്പോൾ ദേഷ്യപ്പെടാത്തത് വലിയ ഔദാര്യം പോലെ വിളിച്ചു പറയുന്നത് എന്തിനാ? നടനെതിരെ വിമർശനം

സുഹൃത്തുക്കൾ ഭാര്യയെ ശകാരിക്കണം എന്ന് തന്നോട് പറയാറുണ്ട്

നടനും സംവിധായകനുമായ എംപി പത്മകുമാർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് നേരെ വിമർശനം. ‘ ഭാര്യ ഒരു ശല്യമോ’ എന്ന ക്യാപ്ഷനോട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിന് പുറത്തിറങ്ങുമ്പോൾ ഭാര്യ തന്നെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കും എന്നും ഇതിന്റെ പേരിൽ സുഹൃത്തുക്കൾ ഭാര്യയെ ശകാരിക്കണം എന്ന് തന്നോട് പറയാറുണ്ട് എന്നുമാണ് താരം പറയുന്നത്.

read also: ബിഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും ബീഫും പന്നിയും ആടും ചിക്കനുമില്ല: വിമർശനം

വീട്ടിൽ ഭാര്യ ചെയ്യുന്ന ജോലികളെക്കുറിച്ചും വീഡിയോയിൽ പത്മകുമാർ സംസാരിക്കുന്നുണ്ട്. നാലു മണിയാവുമ്പോൾ എഴുന്നേൽക്കുന്ന ഭാര്യ വീട്ടിലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാറുണ്ട്. രാവിലെ ഓടാൻ പോയി പത്രം വായിച്ച് സ്വന്തം കാര്യങ്ങളുമായി മാത്രം മുന്നോട്ടു പോകുന്ന ഒരാളാണ് താൻ. അതുകൊണ്ടുതന്നെ പുറത്തുപോകുമ്പോൾ തന്നെ വിളിച്ചു ശല്യം ചെയ്യുന്ന ഭാര്യ ചീത്ത പറയാൻ തോന്നുന്നില്ല എന്നും പത്മകുമാർ വീഡിയോയിൽ പറയുന്നു.

ഫോൺ വിളിക്കുമ്പോൾ ദേഷ്യപ്പെടാത്തത് വലിയ ഔദാര്യം പോലെ വിളിച്ചു പറയുന്നത് എന്തിനാണെന്നും രാവിലെ എഴുന്നേറ്റ് ഇത്തരം മോട്ടിവേഷൻ പറയാതെ ഭാര്യയെ സഹായിച്ചു കൂടെ എന്നുമുള്ള വിമർശനമാണ് ഉയരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button